03 August Monday

4 ലിറ്റർ മദ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 

പെരിന്തൽമണ്ണ
പെരിന്തൽമണ്ണ എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ കെ എം ശിവപ്രകാശും സംഘവും നടത്തിയ റെയ്ഡിൽ നാലു ലിറ്റർ വിദേശമദ്യം പിടികൂടി. മദ്യം കൈവശംവച്ച അങ്ങാടിപ്പുറം  പുത്തനങ്ങാടി കണ്ണൻകുളത്ത് അലി അബു (59) വിനെ അറസ്റ്റ് ചെയ്തു. അബ്കാരി ആക്ട് പ്രകാരം  കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കെതിരെ മുൻപും എക്സൈസ് കേസെടുത്തിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്, റിഷാദലി, മുഹമ്മദ് നൗഫൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top