18 September Wednesday

യാത്രക്കാർക്ക് സമ്മാനിക്കുന്നത്‌ തണലല്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

കുറുവ സമൂസ പടി ജങ്‌ഷനിൽ വൈദ്യുതി ലൈനിന് മുകളിൽ പടർന്ന് നിൽക്കുന്ന തണൽമരം

 കുറുവ

സമൂസപ്പടിയിലെ വൻ പൂമരം യാത്രക്കാർക്ക് സമ്മാനിക്കുന്നത്‌ തണലല്ല. പകരം തലവേദനയാണ്‌. ദ്രവിച്ച് നിലംപൊത്താറായ മരം വൈദ്യുത ലൈനിന് മുകളിൽ പടർന്നു  നിൽക്കുകയാണ്‌. കുടിവെള്ള പൈപ്പ്, കേബിളുകൾ എന്നിവയുടെ പണികൾക്ക് മണ്ണ് നീക്കംചെയ്തിട്ട് വേരുകൾ നശിച്ചിട്ടുമുണ്ട്‌. 
ചെറിയ കാറ്റിൽപോലും മരം വീണേക്കാം.  മഴയെത്തുമ്പോൾ നാട്ടുകാരുടെ കണ്ണ് ജങ്ഷനിലെ ഈ മരത്തിലേക്കാണ്, അപകടം വരുത്തല്ലേ എന്ന വേവലാതിയിൽ. കെഎസ്ഇബിയെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന്‌ നാട്ടുകാർ പറയുന്നു.
പ്രധാന വാർത്തകൾ
 Top