16 September Monday

പ്രവാസികൾക്ക് ക്ഷേമ പെൻഷൻ നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

 

 
മലപ്പുറം
അറുപതുകഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ  തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലയിൽ ഒരുലക്ഷം പ്രവാസികളെ സംഘത്തിൽ അം​ഗങ്ങളാക്കാനും കൺവൻഷൻ തീരുമാനിച്ചു. ന​ഗരസഭാ ബസ്‌ സ്‌റ്റാൻഡ്‌ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ കൃഷ്ണദാസ് അധ്യക്ഷനായി.  എം സി അബു, കെ വിജയകുമാർ, മഞ്ഞകുളം നാരായണൻ, സി പി റസാഖ്, ഉസ്മാൻ പൂളക്കോട്ട്, പി ചന്ദ്രമോഹൻ, പാലോളി അബ്ദുറഹിമാൻ, കെ രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ​ഗഫൂർ പി ലില്ലീസ് സ്വാ​ഗതവും ടി പി ദിലീപ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top