24 October Thursday

വായനയുടെ വെളിച്ചത്തിന് രാത്രി സമരം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

എസ്എഫ്ഐ പ്രവർത്തകർ കലിക്കറ്റ് സർവകലാശാലാ ലൈബ്രറിക്കുമുന്നിൽ നടത്തിയ രാത്രി ധർണ

 

തേഞ്ഞിപ്പലം
കലിക്കറ്റ്‌ സർവകലാശാലാ ക്യാമ്പസില്‍ സി എച്ച് മുഹമ്മദ് കോയ  ലൈബ്രറി 24 മണിക്കൂർ പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് രാത്രിമുഴുവൻ ധർണയിരുന്ന് വിദ്യാർഥികൾ. എസ്എഫ്ഐ  യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി ഏഴരമുതൽ ബുധനാഴ്ച  രാവിലെ ഏഴരവരെ  പെൺകുട്ടികളടക്കമുള്ളവർ ലൈബ്രറിക്ക്  മുന്നിൽ ധർണ നടത്തിയത്. 
നിലവിൽ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ മാത്രമാണ് ലൈബ്രറി പ്രവർത്തനം. ഗവേഷകരും പിജി വിദ്യാർഥികളും ഉൾപ്പെടുന്ന ക്യാമ്പസായതിനാൽ മുഴുവൻസമയവും ലൈബ്രറി പ്രവർത്തിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പുരോഗമനകലാ സഹിത്യസംഘം ജില്ലാ എക്സി. അംഗം കെ ജെ  ചെല്ലപ്പൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ശ്രീലക്ഷ്മി അധ്യക്ഷയായി. വി ആർ അജയ്, ആദിത്യ എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top