14 August Friday

വിജയപ്പകിട്ടിൽ സർക്കാർ സ്‌കൂളുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
മലപ്പുറം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ചിറകേറി ജില്ലയിലെ സർക്കാർ സ്‌കൂളുകൾക്ക്‌ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയത്തിളക്കം. 24 സർക്കാർ സ്‌കൂളുകൾ നൂറുമേനി നേടി. 1706 വിദ്യാർഥികളാണ്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയത്‌ (1258 പെൺകുട്ടികളും 448 ആൺകുട്ടികളും). 98.27 ശതമാനമാണ് സർക്കാർ സ്‌കൂളുകളിലെ‌ വിജയം. പരീക്ഷയെഴുതിയ 27,303 വിദ്യാർഥികളിൽ 26,832 പേരും ഉപരിപഠനത്തിന്‌ യോഗ്യത നേടി.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അക്കാദമിക–- പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്ന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിയതാണ്‌ വിജയത്തിന്‌ കാരണമായത്‌. സ്‌കൂളുകൾ ഹൈടെക്കായതും പഠനോത്സവങ്ങളുൾപ്പെടെ സംഘടിപ്പിച്ചതും മികവായി.
(വിദ്യാഭ്യാസ ജില്ല, സർക്കാർ സ്‌കൂളിൽ പരീക്ഷയെഴുതിയവർ, വിജയശതമാനം)
മലപ്പുറം–-  9005–- 98.95
തിരൂർ–- 5220–- 97.78
വണ്ടൂർ – 7839 –- 98.23
തിരൂരങ്ങാടി –- 5239 –- 97.69

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top