18 June Friday

റിൻഷയുടെ മുന്നിൽ പ്രത്യാശയുടെ ‘വെളിച്ചം’

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
തിരൂർ
റിൻഷയ്‌ക്ക്‌ ഇരുട്ടിനെ ഭയമില്ല, ഉൾക്കാഴ്‌ചയുടെ വെട്ടത്തിലാണ് റിൻഷയുടെ ജീവിതം. അവിടെ ‌  കാഴ്‌ചപരിമിതി മറികടന്ന്‌  റിൻഷ നേടിയത് നൂറുമേനി വിജയം. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് റിൻഷ നാടിന് അഭിമാനമേകിയത്.   പുറത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ റിൻഷ  നായ്‌കരിമ്പിൽ ഷംസുദ്ദീൻ –- ഹാജറ ദമ്പതികളുടെ മകളാണ്‌. മികച്ച ഗായികകൂടിയായ റിൻഷ പുറത്തൂരിന്റെ വാനമ്പാടിയെന്നാണ് അറിയപ്പെടുന്നത്. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ പദ്യംചൊല്ലലിൽ ഒന്നാം സമ്മാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.  കഴിഞ്ഞവർഷം വിദ്യാഭ്യാസ വകുപ്പിന്റെ ഉജ്വല ബാല്യം അവാർഡ്‌, ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ കുട്ടി ശാസ്ത്രജ്ഞയ്‌ക്കുള്ള അംഗീകാരം തുടങ്ങിയവ നേടി. നിരവധി മത്സരപരീക്ഷകളിൽ പങ്കെടുത്ത്‌ സ്കോളർഷിപ്പ്‌ നേടിയ ഈ മിടുക്കിക്ക്‌  ഐഎഎസാണ്‌ സ്വപ്‌നം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top