08 July Wednesday

കടലുണ്ടിപ്പുഴയിൽ കടൽമത്സ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
വേങ്ങര 
കടലുണ്ടിപ്പുഴയില്‍ കടല്‍മത്സ്യങ്ങള്‍ വ്യാപിക്കുന്നു. ഉപ്പുവെള്ളത്തില്‍മാത്രം കണ്ടുവരാറുള്ള കടല്‍മത്സ്യങ്ങളാണ് കടലിൽനിന്നും 15 കിലോമീറ്ററോളം ദൂരെയുള്ള പറപ്പൂർ, വലിയോറ തുടങ്ങിയ സ്ഥലങ്ങളിൽ എത്തുന്നത്.
കഴിഞ്ഞ ദിവസം രാവിലെ വലിയോറ മഞ്ഞാമാട് കടവിൽ യുവാക്കളുടെ വലയിൽ കടകപ്പാര മത്സ്യങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പുഴയിലെ വിവിധ കടവുകളിൽനിന്ന് ഇത്തരത്തിൽ മറ്റ് പല കടൽമത്സ്യങ്ങളെ വ്യാപകമായി ലഭിച്ചിട്ടുണ്ട്. 
മണ്ണട്ടാംപാറ  തടയണ തുറന്ന് വിട്ടതും മാലിന്യരഹിതമായ പുഴയും കാലാവസ്ഥാ വ്യതിയാനവും കടല്‍മത്സ്യങ്ങള്‍ പുഴയിലേക്ക്  കടന്നുവരാന്‍  ഇടയാക്കിയതെന്ന് കരുതുന്നു.
പ്രധാന വാർത്തകൾ
 Top