07 June Wednesday

സൂപ്പർ കപ്പ്: ടിക്കറ്റ് 
വിൽപ്പന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

 മലപ്പുറം

ഹീറോ ഇന്ത്യൻ സൂപ്പർ കപ്പിന്റെ ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന തുടങ്ങി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെയും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെയും ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് 250 രൂപയും മഞ്ചേരിയിലെ ഐ ലീഗ് ടീമുകളുടെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നേരിട്ടാണ്‌ ടിക്കറ്റ് വിതരണം നിയന്ത്രിക്കുന്നത്‌.
സെമി, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് നിലവിൽ ലഭ്യമല്ല. നിയന്ത്രിത എണ്ണം ടിക്കറ്റുകൾ അതത് ഗ്രൗണ്ടിലെ പ്രത്യേക കൗണ്ടറിൽ ലഭിക്കും. ബുക്ക്‌ മൈ ഷോ വഴിയാണ് ഓൺലൈൻ ടിക്കറ്റ് വിതരണം. https://in.bookmyshow. com/sports/hero-super-cup-2023/ET00355979 ലിങ്കിലൂടെ ബുക്ക്‌ ചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top