മലപ്പുറം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്‌സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ മലപ്പുറം ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ദേശീയ സമ്പാദ്യ പദ്ധതിയെ സംരക്ഷിക്കുക, സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, ഫിനാക്കിൽ സോഫ്റ്റ്‌വെയറിലെ തകരാറുകൾ പരിഹരിക്കുക, ആർഡി നിക്ഷേപ പലിശ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കുന്നുമ്മലിൽനിന്നാരംഭിച്ച മാർച്ചിൽ നിരവധി തൊഴിലാളികൾ അണിനിരന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരൻ ധർണ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ കോമളവല്ലി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം എം കെ ജയശ്രീ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ശോഭ പ്രഭാകർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ ജോ. സെക്രട്ടറി പി രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം പി ബിന്ദുമോൾ സ്വാഗതവും ജില്ലാ ട്രഷറർ വി രത്നം നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..