28 September Tuesday

ഗിന്നസില്‍ ഇടം പിടിച്ച്‌ 
റോഷ്‌നയുടെ 
കാർട്ടൂൺ സ്‌ട്രിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

കാർട്ടൂൺ സ്‌ട്രിപ്പുമായി റോഷ്‌ന

കോഴിക്കോട്‌
ലൈവ്‌ ചിത്രരചനയ്‌ക്കായാണ്‌ ഉപ്പയ്‌ക്കൊപ്പം റോഷ്‌ന ദുബായിലെത്തിയത്‌. നാട്ടിലേക്ക്‌ മടങ്ങുമ്പോൾ ഒപ്പം ഗിന്നസ്‌ വേൾഡ്‌ റെക്കോർഡും ഈ മുക്കത്തുകാരിക്കൊപ്പമുണ്ട്‌. ദുബായ്‌ ഗ്ലോബൽ വില്ലേജിന്റെ 25ാം സീസണോടനുബന്ധിച്ച്‌ ഒരുക്കിയ 25 അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ എന്ന പ്രഖ്യാപിത ഇനത്തിലാണ്‌ 19കാരിയായ എം റോഷ്ന ഉൾപ്പെട്ടത്‌.
വിവിധ രാജ്യങ്ങൾ ഒരുക്കിയ പവലിയനുകൾ കാർട്ടുൺ സ്‌കെച്ചിലൂടെ അവതരിപ്പിച്ചായിരുന്നു നേട്ടം. കൊച്ചുകുട്ടി ലോകരാജ്യങ്ങളുടെ അത്ഭുതങ്ങൾ ആസ്വദിക്കുന്നതായിരുന്നു ഉള്ളടക്കം. 404 മീറ്റർ നീളത്തിലാണ്‌ റോഷ്‌നയുടെ കാർട്ടൂൺ സ്ട്രിപ്പ്‌. 498 ഷീറ്റിൽ വരച്ച ചിത്രങ്ങൾ രണ്ട്‌ റീലുകളിലാക്കിയായിരുന്നു ഗിന്നസ്‌ അധികൃതർക്ക്‌ മുന്നിൽ അവതരിപ്പിച്ചത്‌. 
ചാത്തമംഗലം എംഇഎസ്‌ കോളേജിൽ ബിരുദവിദ്യാർഥിനിയാണ്‌. കാർട്ടൂണിസ്റ്റ്‌ എം ദിലീഫിന്റെയും സിവിൽ എൻജിനിയർ സുബൈദയുടെയും മകൾ. രഹ്ന, റെന, റയ എന്നിവർ സഹോദരങ്ങൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top