28 September Tuesday

റെയില്‍വേ ട്രാക്കില്‍ 
സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

കല്ലായി റെയിൽവേ പാളത്തിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ

കോഴിക്കോട്‌
കല്ലായി ഗുഡ്‌സ്‌ ഷെഡിലേക്കുള്ള റെയിൽവേ ട്രാക്കിൽ സ്‌ഫോടകവസ്‌തു കണ്ടെത്തി. ഐസ്‌ക്രീം ബോളിൽ നിറച്ച രീതിയിലായിരുന്നു ഇവ. സമീപ വീട്ടിൽ നടന്ന വിവാഹച്ചടങ്ങിനായി കൊണ്ടുവന്ന പടക്കങ്ങളാണ്‌ ഇതെന്നാണ്‌ പ്രാഥമിക നിഗമനം.
ചുമട്ടുതൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന്‌ പന്നിയങ്കര പൊലീസും ആർപിഎഫും റെയിൽവേ പൊലീസും സ്ഥലത്തെത്തി  പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും  ഫോറൻസിക് വിദഗ്ധരും സാമ്പിൾ ശേഖരിച്ചു.
വിവാഹം നടന്ന വീട്ടിൽ സിറ്റി പൊലീസ്‌ മേധാവി എ വി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ചൈനീസ്‌ പടക്കങ്ങൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. വീട്ടിൽ ഉപയോഗിച്ചതിന്റെ ബാക്കി വെടിമരുന്നാകാം ട്രാക്കിൽ ഉപേക്ഷിച്ചതെന്നാണ്‌ സംശയിക്കുന്നത്‌. അനധികൃതമായി കൂടുതൽ പടക്കം സൂക്ഷിച്ചതിന്‌ വീട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്‌. സ്‌ഫോടകവസ്തു നിരോധിത നിയമപ്രകാരമാണ്‌ കേസ്‌. വീട്ടുകാരുടെ മൊഴിയും പൊലീസ്‌ രേഖപ്പെടുത്തി.
ട്രാക്കിന്‌ നടുവിൽ സ്‌ഫോടകവസ്‌തു കണ്ടെത്തിയത്‌ ഗൗരവത്തോടെ അന്വേഷിക്കാനാണ്‌ പൊലീസിന്റെയും റെയിൽവേ പൊലീസിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. വിവാഹവീട്ടിലേക്ക്‌ കൊണ്ടുവന്ന പടക്കത്തിന്റെ ബാക്കി വെടിമരുന്ന്‌ ഐസ്‌ക്രീം ബോളിൽ സൂക്ഷിച്ചതിലും ദുരൂഹതയുണ്ട്‌. വർഷങ്ങൾക്കുമുമ്പും കോഴിക്കോട് നഗരത്തിൽ ഐസ്‌ക്രീം ബോളിൽ സ്‌ഫോടകവസ്തു കണ്ടെത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top