23 September Wednesday

ബീച്ച് ആശുപത്രി മെഡിക്കല്‍ ഐസിയു ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻUpdated: Friday Jul 31, 2020

 കോഴിക്കോട്

ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ മെഡിക്കല്‍ ഐസിയുവിന്റെയും സ്‌ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം ആഗസ്ത് ഒന്നിന് പകൽ 11ന് മന്ത്രി കെ കെ ശൈലജ  വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കും.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഒരു കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കല്‍ ഐസിയുവും സ്‌ട്രോക്ക് യൂണിറ്റും നിര്‍മാണം പൂർത്തിയാക്കിയത്. 
ചടങ്ങിൽ എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ഒന്നരമാസം കൊണ്ടാണ് പ്രവൃത്തി തീർന്നത്. 22 കിടക്കകളുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല. ഇലക്‌ട്രോണിക്ക് മോട്ടോര്‍ ഓപ്പറേറ്റഡ് കോട്ട്, മള്‍ട്ടി പാരാ മോണിറ്ററുകള്‍, നേഴ്‌സിങ് സ്റ്റേഷന്‍,
മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, മൊബൈല്‍ എക്‌സ്-റേ, എബിജി മെഷിന്‍, നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ മെഡിക്കല്‍ ഐസിയുവിലുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top