22 November Friday

ആവളയിൽ പഞ്ചലോഹ വിഗ്രഹം കവർന്നു

സ്വന്തം ലേഖകൻUpdated: Wednesday Jul 31, 2019

 

 
പേരാമ്പ്ര
ആവള ഘോരംകുളങ്ങര പരദേവതാ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. ഒരടി മുൻവശത്തെ വാതിൽ തുറന്നാണ്  വിഗ്രഹം മോഷ്ടിച്ചത്. വിഗ്രഹത്തിന്റെ പീഠത്തിനു ചുറ്റം വെള്ളമൊഴിച്ചിട്ടുണ്ട്. വിഗ്രഹത്തിന്റെ പ്രഭാമണ്ഡലവും ഓട്ടു വിളക്കുകളും നഷ്ടപ്പെട്ടിട്ടില്ല. അമ്പലത്തിനു മുമ്പിലും റോഡിലുമുള്ള ഭണ്ഡാരങ്ങളും തുറന്നിട്ടില്ല. ഉയരമുള്ള പഞ്ചലോഹ വിഗ്രഹത്തിന് 300 ലേറെ വർഷം പഴക്കമുണ്ടെന്ന്  നാട്ടുകാർ പറയുന്നു. ചാത്തഞ്ചേരി കുടുംബത്തിന്റെ അധീനതയിലുള്ളതാണ് ക്ഷേത്രം. 
അവകാശികൾ തമ്മിലുള്ള തർക്കം കാരണം ഏറെക്കാലമായി  പൂജ മുടങ്ങിക്കിടന്നിരുന്ന ക്ഷേത്രത്തിൽ ഈയടുത്താണ് ദൈനംദിന ചടങ്ങുകൾ ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ ശാന്തിക്കാരൻ വൈക്കിലശേരിയിലെ മണിലാൽ എത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. മേപ്പയൂർ എസ്എച്ച്ഒ ജി അനൂപിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
പ്രധാന വാർത്തകൾ
 Top