വടകര
24 മണിക്കൂറും ഡ്യൂട്ടി നിർവഹിക്കാൻ നിയോഗിക്കപ്പെട്ട തൊഴിൽവിഭാഗമെന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൺവൻഷൻ അവശ്യപ്പെട്ടു. വടകര ടൗൺഹാളിൽ അഡ്വ. പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വള്ള്യാട് അധ്യക്ഷനായി. കോഴിക്കോട് റൂറൽ അഡീഷണൽ എസ്‌പി പി എം പ്രദീപ്, കെപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജി പി അഭിജിത്ത്, കെപിഒഎ ജില്ലാ സെക്രട്ടറി എ വിജയൻ, കെപിഎ സിറ്റി ജില്ലാ സെക്രട്ടറി വി പി പവിത്രൻ, കെപിഎ സംസ്ഥാന പ്രസിഡന്റ് എസ് ആർ ഷിനോദാസ്, ജില്ലാ സെക്രട്ടറി കെ കെ ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം ഷനോജ് സ്വാഗതവും ചെയർമാൻ പ്രജീഷ് പറമ്പത്ത് നന്ദിയും പറഞ്ഞു. മത്സര വിജയികൾക്കുള്ള സമ്മാനദാനവും പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അനുമോദനവും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..