08 July Wednesday

മണ്ഡലത്തിൽ സമഗ്ര കാർഷിക വികസന പദ്ധതി ആവിഷ്‌കരിക്കും: മന്ത്രി ടി പി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 പേരാമ്പ്ര

 മണ്ഡലത്തിലെ ആവളപാണ്ടി, കരുവോടുചിറ, കണ്ടംചിറ, വെളിയണ്ണൂർ ചല്ലി തുടങ്ങി പ്രധാന പാടശേഖരങ്ങളുമായി ബന്ധപ്പെട്ട് സമഗ്രകാർഷിക വികസന പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇതിനുള്ള രൂപരേഖ ജൂൺ അഞ്ചിനകം തയ്യാറാക്കാൻ മന്ത്രി പേരാമ്പ്ര കരിയർ ഡവലപ്മെന്റ്‌ സെന്റർ ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ കൃഷി ഓഫീസർമാർക്കും കൃഷി വകുപ്പ് എൻജിനിയർമാർക്കും നിർദേശം നൽകി. വെളിയണ്ണൂർ ചല്ലിയിൽ കൃഷി വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കും. കൃഷി വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ അബ്ദുൾ വഹാബ്, അസി. എൻജിനിയർ കെ ഭാസ്കരൻ, കൃഷി അസി. ഡയറക്ടർ ഇൻചാർജ് പി സി അബ്ദുൾ മജീദ്, കൃഷി ഓഫീസർമാരായ അശ്വതി ഹർഷൻ (നൊച്ചാട്), എം മുഹമ്മദ് അനീസ് (ചെറുവണ്ണൂർ), ജ്യോതി സി ജോർജ്(അരിക്കുളം), കൃഷി അസി. എം റെനീഷ് (മേപ്പയ്യൂർ), വെളിയണ്ണൂർ ചല്ലി സമഗ്ര നെൽകൃഷി കമ്മിറ്റി കൺവീനർ സി അശ്വനി ദേവ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top