02 July Thursday

ഓൺലൈൻ പഠനത്തിന് വായനശാലകളിൽ സൗകര്യം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
കുന്നമംഗലം 
 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി വായനശാലകളിൽ സൗകര്യമേർപ്പെടുത്തുമെന്ന്‌ പിടിഎ റഹീം എംഎൽഎ അറിയിച്ചു.
ഇതിനായി കുന്നമംഗലം കളരിക്കണ്ടി നവോദയ വായനശാല, മാവൂർ കെ സി പ്രഭാകരൻ ഗ്രന്ഥശാല, ഒളവണ്ണ  മണക്കടവ് ആത്മബോധോദയം വായനശാല എന്നിവിടങ്ങളിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഉപകരണങ്ങൾ ലഭ്യമാക്കി.
പെരുമണ്ണ പെരുമൺപുറ ഗ്രാമീണ വായനശാല, പെരുമണ്ണ ഗ്രാമീണ വായനശാല, മാവൂർ  കണ്ണിപറമ്പ്‌ ഗ്രാമീണ വായനശാല, പെരുവയൽ  ചെറുകുളത്തൂർ കെ പി ഗോവിന്ദൻകുട്ടി വായനശാല, കുന്നമംഗലം ചാത്തൻകാവ് പൊതുജന വായനശാല, ഒളവണ്ണ    കൊടൽനടക്കാവ് യുവയന വായനശാല എന്നിവിടങ്ങളിൽ ആവശ്യമായ ഉപകരണങ്ങൾ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top