08 July Wednesday

കോവിഡ് കാലത്തെ യാത്രക്കായി വാഹനമൊരുക്കി അഴിയൂർ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
ഒഞ്ചിയം  
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും  വരുന്നവർക്കും നിരീക്ഷണം കഴിഞ്ഞവർക്കും‌ വീട്ടിലെത്താനായി  പ്രത്യേക വാഹനമൊരുക്കി അഴിയൂർ പഞ്ചായത്ത്‌.  പഞ്ചായത്തിലെത്തുന്നവർക്ക്‌ വിവിധ സ്ഥലങ്ങളിലേക്ക്‌ പോകാനാണ്‌ സൗകര്യം ഉപയോഗിക്കുക. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാണ്‌ സർവീസ്‌ നടത്തുക.  ഡ്രൈവറുടെ ഇരിപ്പിടത്തിന് ഇടതുവശത്ത് ആരെയും ഇരിക്കാൻ അനുവദിക്കില്ല.  ഡ്രൈവറുടെ പിറകുവശം ഫൈബർ ഗ്ലാസ്‌  ഉപയോഗിച്ച്‌ വേർതിരിക്കും.  
വാഹനവാടക ഗുഗിൾ പേയിലുടെ നൽകാം. വാഹനം ഓൺലൈനായി ബുക്ക്‌ ചെയ്യാം.     ദേശീയപാതയിൽ വാഹനം ഇറങ്ങിയാൽ അവരെ വീട്ടിലേക്ക് എത്തിക്കാൻ 400 രൂപയാണ്‌ വാടക. ബാക്കി സ്ഥലങ്ങളിൽ സർക്കാർ നിശ്ചയിച്ച വാടകയുമാണ്‌. രാത്രികാലങ്ങളിലും സേവനം ലഭിക്കും.  ഇന്നോവ, ഇത്തിയോസ്, എർട്ടിഗ എന്നീ വാഹനങ്ങളാണ് രൂപമാറ്റം വരുത്തിയത്.  കോവിഡ് കാലത്തെ സമ്പർക്ക സാധ്യത പൂർണമായും ഒഴിവാക്കി, സേവനങ്ങൾ നൽകുന്ന  ഇത്തരം വാഹനങ്ങൾക്ക് ആർടിഒ അനുമതിയുണ്ട്‌.  പഞ്ചായത്ത് സ്റ്റിക്കർ അനുവദിച്ചിട്ടുണ്ട്. ആംബുലൻസിന്റെ ലഭ്യതക്കുറവും നിലവിൽ ഓടുന്ന വാഹനങ്ങൾ ഇത്തരം യാത്രകൾക്ക്‌ വൈമനസ്യം കാട്ടുന്നതുകൊണ്ടും  നിരീക്ഷണത്തിൽ പോകേണ്ടിവരുന്നതിനാലുമാണ്‌ പഞ്ചായത്ത് മുൻകൈയെടുത്ത് പ്രത്യേക വാഹനങ്ങൾ ഏർപ്പാടാക്കിയത്.
പ്രധാന വാർത്തകൾ
 Top