കോഴിക്കോട്
കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ റോയ് തോമസിന്റെ ഇൻക്വസ്‌റ്റ് സമയത്ത് ഫോട്ടോയെടുത്ത ഫ്രീലാൻസ് ഫോട്ടോഗ്രാഫർ പീതാംബരനെ വിസ്‌തരിച്ചു. ഇൻക്വസ്‌റ്റ് സമയത്തെ ഫോട്ടോയും സിഡിയും ഇദ്ദേഹം മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ് ആർ ശ്യാംലാൽ മുമ്പാകെ ഹാജരാക്കി. റോയ് തോമസിന്റെ മെഡിക്കൽ റിപ്പോർട്ട് മിംസ് ആശുപത്രിയിലെ ഡോ. ദിവ്യ ഹാജരാക്കി. സാക്ഷി വിസ്താരം തിങ്കളാഴ്‌ച തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..