കോഴിക്കോട്
സൈലം ലേണിങ് ആപ്പിന്റെ യൂട്യൂബ് ചാനലുകൾ ഹാക്ക് ചെയ്‌തു. 17 ലക്ഷം കുട്ടികൾ പഠിക്കുന്ന ഈ ചാനലുകളിൽ ബുധനാഴ്ച രാത്രി വരെയും ക്ലാസുകൾ നടന്നിരുന്നു. അതിനുശേഷം വ്യാഴം രാവിലെ യൂട്യൂബ് ചാനലുകളുടെ ആക്സസ് നഷ്ടപ്പെടുകയായിരുന്നു. പുലർച്ചെ 2.58 ഓടെയാണ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്.
യൂട്യൂബിൽ രജിസ്റ്റർ ചെയ്‌ത സൈലത്തിന്റെ മെയിൽ ഐഡികളും റിക്കവറി മെയിൽ ഐഡികളും ഉപയോഗിച്ച് ചാനലിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരികയായിരുന്നു. NEET , JEE , KEAM എന്നിവയ്‌ക്കായി കുട്ടികളെ സജ്ജമാക്കുന്ന എൻട്രൻസ് ക്ലാസുകൾ നൽകുന്ന സൈലത്തിന്റെ ലക്ഷക്കണക്കിന് വരിക്കാർ ഉള്ള ചാനലുകളാണ് നഷ്ടമായതെന്ന് സൈലം മാനേജ്മെന്റ് അറിയിച്ചു.
സൈലത്തിന്റെ അറിവോടെ അല്ലാതെ ചാനലിൽ സംപ്രേഷണം ചെയ്യുന്ന വീഡിയോകൾക്ക് സൈലത്തിന് ഒരുതരത്തിലുമുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ലെന്നും സൈലം മാനേജ്മെന്റ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..