29 May Monday

കിണറ്റിൽ വീണ വീട്ടമ്മയേയും രക്ഷിക്കാനിറങ്ങിയ 
5 പേരെയും രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
പേരാമ്പ്ര
കിണറ്റില്‍  വീണ വീട്ടമ്മയേയും രക്ഷിക്കാനിറങ്ങിയ അഞ്ചുപേരെയും പേരാമ്പ്ര അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു. വ്യാഴാഴ്ച രാവിലെ കായണ്ണ ചാലിൽ മുക്കിലെ മാവുള്ള പറമ്പിൽ കാർത്യായനിയാണ് (65) വീട്ടുമുറ്റത്തെ 40 അടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണത്. ഇവരെ രക്ഷിക്കാനിറങ്ങിയ ചാലില്‍ ഷാജി, സനല്‍ എരമറ്റം, ചാലില്‍ നിബാഷ്, വാവോട്ടുംചാല്‍ വിജീഷ്, ചാലില്‍ അരുണ്‍വൈശാഖ് എന്നിവരും കിണറ്റിൽ കുടുങ്ങി. പേരമ്പ്രയിൽനിന്നെത്തിയ അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ പി സി പ്രേമന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ആറു പേരെയും രക്ഷപ്പെടുത്തി. 
ഓഫീസര്‍മാരായ കെ എന്‍ രതീഷ്, കെ റിതിന്‍, പി ആര്‍ സോജു, എസ് ആര്‍ സാരംഗ്, ജിഷാദ്, വി കെ ഷൈജു, സി കെ സ്മിതേഷ് , ഹോംഗാര്‍ഡ് കെ ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top