വടകര
യമനില്‍ തീവ്രവാദികളുടെ തടങ്കലില്‍നിന്ന് മോചിതരായവരില്‍ വടകര സ്വദേശിയും. വടകര കുരിയാടിയിലെ കോയാന്റവളപ്പില് ടി കെ പ്രവീണാണ് രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുള്ളത്. മറ്റുള്ളവർ ഇന്ത്യക്കകത്തും പുറത്തുമുള്ളവരാണ്. 10 മാസമായി യമനില്‍ ഹുത്തീസ് തീവ്രവാദികളുടെ തടങ്കലിലായിരുന്നു ഇവര്‍. കഴിഞ്ഞ ഫെബ്രുവരിയിൽ പിടിയിലായ ഇവരെ യമന്‍ തലസ്ഥാനമായ സനയിലായിരുന്നു തടങ്കലിലാക്കിയത്. ഇക്കാര്യം അറിഞ്ഞ ബഹറൈനിലെ പൊതുപ്രവര്ത്തകന് വടകര സ്വദേശി വേണു ചെമ്മരത്തൂര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. പ്രവാസി ലീഗല്‍ സെല്‍ ബഹറൈന്‍ തലവൻ സുധീര്‍ തിരുനിലത്തുമായി ബന്ധപ്പെട്ടതോടെയാണ് പ്രതീക്ഷക്ക് വകയുണ്ടായത്. ഇന്ത്യൻ വിദേശമന്ത്രാലയത്തിനും യുഎന്‍ സംഘത്തിനും ഇവർ പരാതി ഇ മെയിലില്‍ ചെയ്യുകയായിരുന്നു.തടങ്കലില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ നേരത്തെ പലതവണ പരാതി ബന്ധപ്പെട്ടവര്‍ക്ക് അയച്ചിരുന്നു. എന്നാല്‍ വേണുവിന്റെയും സഹപ്രവര്‍ത്തകരുടെയും ഇടപെടല്‍ പെട്ടെന്നുതന്നെ ഫലംകണ്ടു. തടങ്കലിലായിരുന്നവരെ ഇന്ത്യന്‍ എംബസി അധികൃതരും ഐഒഎം പ്രതിനിധികളും ഏറ്റെടുത്തു. മോചിതനായ കാര്യം പ്രവീണ്‍തന്നെ അമ്മ നളിനിയെയും ഭാര്യ അമൃതയെയും മക്കളായ വൈഗ, പ്രണവ് എന്നിവരെയും വിളിച്ചറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..