17 January Sunday

പാലിക്കണം നിർദേശങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
കോഴിക്കോട്‌
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾ ചെലവുകളുടെ കണക്കുവിവരങ്ങൾ സമർപ്പിക്കുന്നതിലെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കലക്ടർ. ചെലവുകളുടെ കണക്കുകൾ  നിശ്ചിത മാതൃകയിൽ ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കണം.  
     ഗ്രാമപഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന്റേത്‌ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപറേഷൻ എന്നിവയുടേതിൽ കലക്ടറുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ.  
ഒന്നിലധികം സ്ഥാനത്തേക്ക് മത്സരിക്കുന്നവർ ഓരോ തെരഞ്ഞെടുപ്പിലും ചെലവുകൾ വെവ്വേറെ തയ്യാറാക്കി സമർപ്പിക്കണം.
സ്ഥാനാർഥിക്ക്  ഒരു ചെലവും ഉണ്ടായിട്ടില്ലെങ്കിൽ ചെലവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് നിർദിഷ്ട മാതൃകയിൽ  റിട്ടേൺ സമർപ്പിക്കണം. ഒരു സ്ഥാനാർഥിയുടെ നിക്ഷേപത്തുക കണ്ടുകെട്ടിയാൽ  അത് ചെലവിനമായി  രേഖപ്പെടുത്തണം. പ്രായോഗികമായി  വൗച്ചർ ലഭ്യമാകാത്ത തപാൽ, റെയിൽവേ യാത്ര എന്നിവക്ക് ഒഴികെ മറ്റെല്ലാ ചെലവുകൾക്കും വൗച്ചർ ഉണ്ടായിരിക്കേണ്ടതും അവ  കണക്കിനൊപ്പം  സമർപ്പിക്കേണ്ടതുമാണ്. എല്ലാ വൗച്ചറുകളിലും ക്രമമായി നമ്പറിടണം. ഓരോ വൗച്ചറിലും സ്ഥാനാർഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ ഒപ്പുവയ്‌ക്കണം. സമർപ്പിക്കുന്ന കണക്കുകൾ സ്ഥാനാർഥിയോ അദ്ദേഹത്തിന്റെ  തെരഞ്ഞെടുപ്പ് ഏജന്റോ സൂക്ഷിച്ച കണക്കുകളുടെ ശരിപ്പകർപ്പ് എന്ന് സ്ഥാനാർഥിതന്നെ സാക്ഷ്യപ്പെടുത്തണം. കണക്കുകൾ സമർപ്പിച്ചതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് രസീത് വാങ്ങുകയും അതൊരു രേഖയായി സൂക്ഷിക്കുകയും ചെയ്യണം.
   നിശ്ചിത പരിധിയിൽ കൂടുതൽ ചെലവ് ചെയ്യുകയോ മതിയായ കാരണങ്ങളില്ലാതെ നിർദിഷ്ട രീതിയിലും  സമയപരിധിക്കുള്ളിലും കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്യുന്ന  സ്ഥാനാർഥി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിക്കുന്ന  തീയതി മുതൽ അഞ്ചുകൊല്ലക്കാലത്തേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ  അംഗമായിരിക്കുന്നതിനോ അയോഗ്യനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top