വടകര
കിഫ്ബിയുടെ കരുത്തും സംസ്ഥാന സർക്കാരിന്റെ കരുതലും ഒത്തുചേർന്ന് ലോകനാർകാവിലും പയംകുറ്റിമലയിലും നടക്കുന്നത് 10 കോടിയിലേറെ രൂപയുടെ വികസന പ്രവൃത്തികൾ. ലോകനാർകാവിന് തലശേരി ടൂറിസം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 6.9 കോടി രൂപയും മുടങ്ങിക്കിടന്ന ലോകനാർകാവ് ടൂറിസം പദ്ധതി പൂർത്തിയാക്കാൻ 3.6 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചത്. പയംകുറ്റിമലയിൽ ടൂറിസം വകുപ്പ് അനുവദിച്ച 2.15 കോടിയുടെ വികസന പ്രവൃത്തി അവസാനഘട്ടത്തിലെത്തി. ഇരു പദ്ധതിയും പൂർത്തിയാവുന്നതോടെ കടത്തനാടിന്റെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവേകുമിത്. സർഗാലയയും സാൻഡ് ബാങ്ക്സും ലോകനാർകാവും പയംകുറ്റിമലയും ഉൾപ്പെടുത്തിയ ടൂറിസം കോറിഡോർ ഇതോടെ യാഥാർഥ്യമാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..