25 January Saturday
മടപ്പള്ളി ജിവിഎച്ച്എസ്എസ് ശതാബ്ദി ആഘോഷം ഉദ്ഘാടനംചെയ്തു

ഓരോ വിദ്യാർഥിയെ കേന്ദ്രീകരിച്ചും മാസ്റ്റർ പ്ലാൻ ഉണ്ടാവണം: സ്പീക്കര്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019
മടപ്പള്ളി 
സാമൂഹിക ജീവിതത്തിന്റെ പ്രാഥമിക പാഠം അറിയാനുള്ള കേന്ദ്രങ്ങളായി വിദ്യാലയങ്ങൾ മാറണമെന്നും ഓരോ വിദ്യാർഥിയെ കേന്ദ്രീകരിച്ച് മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. മടപ്പള്ളി ജിവിഎച്ച്എസ്എസ് ശതാബ്ദി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗം അസൂയാർഹമായ നേട്ടത്തിന്റെ പാതയിലാണ്. മാറിയ കാലത്തെ പഠനപ്രക്രിയയുടെ ഭാഗമായി അധ്യാപകരും മാറണമെന്നും അദ്ദേഹം പറഞ്ഞു. സി കെ നാണു എംഎൽഎ അധ്യക്ഷനായി.
ശതാബ്ദി സ്മാരകത്തിന്റെ പ്ലാൻ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിച്ചു. 
പിടിഎ പ്രസിഡന്റ് പി പി ദിവാകരൻ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് പി വി കവിത, ബ്ലോക്ക് പഞ്ചായത്തംഗം കിഴക്കയിൽ ഗോപാലൻ, പി പ്രസീത, രമേശൻ പാലേരി, ടി പി ബിനീഷ്, സി കെ വിജയൻ, ശ്രീധരൻ മടപ്പള്ളി, ഫസൽ തങ്ങൾ, വി പി രാഘവൻ, പി പ്രദീപ് കുമാർ, പി സത്യനാഥൻ, ബാബു പറമ്പത്ത്, ടി കെ സുബി, സി രാജൻ, ദിനേശ് കരുവാങ്കണ്ടി, ടി കെ രാജൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top