02 December Wednesday

ടിപ്പു കോട്ട സംരക്ഷണത്തിന് എല്ലാ നടപടികളും സ്വീകരിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫറോക്ക് ടിപ്പു കോട്ടയിലെ ഉദ്‌ഘനനം നടക്കുന്ന കിണറിന്‌ സമീപം

ഫറോക്ക് 
ഫറോക്ക് ടിപ്പു കോട്ടയുടെ പൂർണ അവകാശം കോടതി വിട്ടുനൽകിയാൽ കോട്ടയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഉദ്ഖനനം നടക്കുന്ന ഫറോക്ക് ടിപ്പു കോട്ടയിൽ വി കെ സി മമ്മത് കോയ എംഎൽഎയോടൊപ്പം സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം‌.  കോടതി നിർദേശപ്രകാരം കാര്യക്ഷമമായാണ് ഉദ്ഖനനം  നടക്കുന്നത്. ചരിത്ര സ്മാരകമെന്ന നിലയിൽ കോട്ട സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. എന്നാൽ ഇതിനായി നിയമപരമായ തടസ്സങ്ങൾ നീങ്ങൽ അനിവാര്യമാണ്. 
ഉദ്ഖനനത്തിനിടെ ഇതിനകം നിരവധി പുരാവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്‌. ഇനിയും ചരിത്രശേഷിപ്പുകൾ ലഭിക്കാം. ഇവയെല്ലാം ഉൾപ്പെടുത്തി രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന ചരിത്രസ്മാരകമായി കോട്ടയെ മാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു. ഫറോക്ക് നഗരസഭാധ്യക്ഷ കെ കമറുലൈല, ഉപാധ്യക്ഷൻ കെ ടി അബ്ദുൽമജീദ് തുടങ്ങിയവരും മന്ത്രിക്കൊപ്പം കോട്ടയിലെത്തിയിരുന്നു. 
പര്യവേക്ഷണത്തിന് നേതൃത്വംനൽകുന്ന കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ കൃഷ്ണരാജുമായി സംസാരിച്ച മന്ത്രി കോട്ടയിൽനിന്ന്‌ കണ്ടെടുത്ത പുരാതന നാണയങ്ങളും മറ്റു വസ്തുക്കളും പരിശോധിച്ചു. കോട്ടയിൽ ഉൾഭാഗത്തുള്ള വസ്തുക്കൾ കണ്ടെത്താനായി വ്യാഴാഴ്ച ജിപിആർ സർവേ ആരംഭിച്ചു. നിരവധി കേന്ദ്രങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പ്രത്യേക ഖനനം നടത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top