02 December Wednesday

മുഖ്യമന്ത്രി ഇടപെട്ടു; പ്രവാസികളുടെ പെൻഷനുള്ള തടസ്സം നീങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
മുക്കം
മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുർന്ന്‌ പ്രവാസികളുടെ ക്ഷേമ പെൻഷൻ വിതരണത്തിലെ സാങ്കേതിക തടസ്സം നീങ്ങി. കൊടിയത്തൂർ പാറപ്പുറം കോയാമു ഹാജിയുടെയും കോഴിക്കോട് ഒറ്റയിൽ അബ്ദുൽ അസീസിന്റെയും പെൻഷന്റെ കാര്യത്തിലാണ്‌  മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തടസ്സം നീങ്ങിയത്‌. ഗ്ലോബൽ പ്രവാസിസംഘം ഭാരവാഹികളാണ് പ്രശ്‌നം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന്‌ അര മണിക്കൂറിനകം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുത്തു.  കോയാമു ഹാജിയുടെ രേഖകളിലൊന്നിൽ പി കോയാമു ഹാജി എന്നായിരുന്നു വന്നത്‌. രണ്ടും ഒരാൾ തന്നെയാണെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് നൽകിയാൽ വെള്ളിയാഴ്ച തന്നെ കുടിശ്ശിക സഹിതം പെൻഷൻ ലഭിക്കുമെന്ന് നോർക്ക സിഇഒ അറിയിച്ചു. അബ്ദുൽ അസീസിന്റെ ഇനീഷ്യലിലെ പ്രശ്‌നമാണ്‌ പരിഹരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top