06 December Tuesday

ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ, ഇതാ കുടുംബശ്രീ ബസാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കോഴിക്കോട്‌
കറിപൗഡർ, വെളിച്ചെണ്ണ, അച്ചാർ, സ്‌ക്വാഷ്‌... രുചിയിലും ഗുണത്തിലും തനിമ പുലർത്തുന്ന കുടുംബശ്രീയുടെ ജില്ലയിലെ മുഴുവൻ ഉൽപ്പന്നങ്ങളും ഇനി ഒരു ‘ബസാറി’ൽനിന്ന്‌ വാങ്ങാം. അറുപതോളം ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള ജില്ലാതല ബസാർ ബാലുശേരിയിൽ വെള്ളിയാഴ്‌ച പ്രവർത്തനം തുടങ്ങും.
ബാലുശേരി പുതിയ ബസ്‌ സ്‌റ്റാൻഡ്‌ ബിൽഡിങ്ങിലാണ്‌ ബസാർ പ്രവർത്തിക്കുക. എഴുനൂറോളം ചതുരശ്ര അടിയാണ്‌ വിസ്‌തീർണം. ധാന്യങ്ങളും വസ്‌ത്രങ്ങളുമൊഴികെയുള്ളതെല്ലാം ഇവിടെയുണ്ടാകും. ഇതിനായി രൂപീകരിച്ച കൺസോർഷ്യമാണ്‌ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക. അടുത്തഘട്ടത്തിൽ സൂപ്പർ മാർക്കറ്റായി ഇതിനെ ഉയർത്താനാണ്‌ ആലോചന. വെള്ളി പകൽ 11ന്‌ കെ എം സച്ചിൻദേവ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top