18 October Friday

കർഷകത്തൊഴിലാളി യൂണിയൻ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

കെഎസ്‌കെടിയു ആദായനികുതി ഓഫീസ്‌ മാർച്ച്‌ ദേശീയ കൗൺസിൽ അംഗം പി മോഹനൻ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌   
ആദായനികുതി ഓഫീസിലേക്ക്‌ കർഷകത്തൊഴിലാളികളുടെ ഉജ്വല മാർച്ച്‌. കേരള സ്റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാർച്ചിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു.
വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദളിത്‌–- ആദിവാസി വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌.  
അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ കൗൺസിൽ അംഗം പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ ടി കെ കുഞ്ഞിരാമൻ അധ്യക്ഷനായി.
ട്രഷറർ ആർ പി ഭാസ്‌കരൻ, ജോ. സെക്രട്ടറി സി ബാലൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top