28 September Tuesday

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ അധ്യാപകരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കെ എസ് ടി എ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്‌ 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ അധ്യാപകർ പ്രാദേശിക കേന്ദ്രങ്ങളിൽ ധർണ നടത്തി. കേന്ദ്രസർക്കാർ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, കെഇആർ സമഗ്രമായി പരിഷ്കരിക്കുക തുടങ്ങിയവ ഉന്നയിച്ച്  കെഎസ്‌ടിഎയുടെ നേതൃത്വത്തിലായിരുന്നു സമരം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാഭ്യാസ ഓഫീസുകൾക്ക് മുമ്പിൽ ഉൾപ്പെടെ ജില്ലയിൽ 200 ഓളം കേന്ദ്രത്തിൽ നടന്ന ധർണയിൽ സാമൂഹ്യ രാഷ്‌ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ നടന്ന ജില്ലാതല ധർണയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി നിർവഹിച്ചു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബി സുരേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, സംസ്ഥാന കമ്മിറ്റി അംഗം കെ ഷാജിമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി മധു സ്വാഗതവും ഷനോജ് നന്ദിയും പറഞ്ഞു. 
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികളായ ആർ എം രാജൻ, കെ നിഷ, പി കെ ജിതേഷ്, എം ഷീജ, കെ പി രാജൻ, വി വി രാജലക്ഷ്മി, വി പി സദാനന്ദൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top