18 September Saturday

പഞ്ചായത്തംഗത്തിനെതിരെ പീഡന ആരോപണം; എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

നാദാപുരം പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം പി പി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

നാദാപുരം 
നാദാപുരം പഞ്ചായത്തിൽ പീഡനാരോപണ വിധേയനായ അംഗത്തിനെതിരെ നടപടിയാവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം.
ഭരണസമിതി യോഗത്തിൽനിന്ന്‌ അംഗങ്ങൾ ഇറങ്ങിപ്പോയി. പഞ്ചായത്ത് അംഗത്തിനെതിരെ സഹപ്രവർത്തകയുടെ പീഡനപരാതി ലീഗ് നേതൃത്വവും ഭരണസമിതി നേതൃത്വവും ഒത്തുതീർപ്പാക്കിയതിലും ആരോപണവിധേയൻ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടതുപക്ഷ അംഗങ്ങൾ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. പഞ്ചായത്ത് പ്രവേശന കവാടത്തിൽ ജനപ്രതിനിധികൾ പ്രതിഷേധ സമരം നടത്തി. 
സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി പി ബാലകൃഷ്ണൻ സമരം ഉദ്ഘാടനംചെയ്തു. എ  ദിലീപ് കുമാർ, എ കെ ബിജിത്ത്, വി പി കുഞ്ഞിരാമൻ, വി സി നിഷാ മനോജ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top