18 September Wednesday

അജ്ഞാതൻ വിദ്യാർഥിയെ പിന്തുടർന്നു; പൊലീസ് അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
നാദാപുരം 
പുളിക്കൂലിൽ ആറാക്ലാസുകാരനെ അജ്ഞാതൻ പിന്തുടരുന്ന സിസി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്‌ച പകൽ മൂന്നോടെയാണ്  സംഭവം. കളരി പരിശീലനത്തിനായി പോകുകയായിരുന്നു കല്ലാച്ചി സ്വദേശിയായ വിദ്യാർഥി. പിതാവിന്റെ സഹോദരൻ കുട്ടിയെ നാദാപുരം പുളിക്കൂലിൽ ബൈക്കിൽ ഇറക്കി തിരിച്ചുപോയതായിരുന്നു. 
ഇതിനു പിന്നാലെയാണ്‌ അജ്ഞാതൻ പിറകെവന്ന്‌ ഇടവഴിയിൽ വെച്ച് കുട്ടിയോട് സംസാരിച്ചത്. പേടിച്ച കുട്ടി റോഡിലേക്ക് ഓടിക്കയറി ഇതുവഴി വന്ന പെൺകുട്ടികളോട് വിവരം പറഞ്ഞു. ഇതോടെ പിന്നാലെ വന്ന ആൾ രക്ഷപ്പെട്ടു. കുട്ടിയുടെ വീട്ടുകാർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവം വ്യക്തമായി. ഇതോടെയാണ്‌ നാദാപുരം പൊലീസിൽ പരാതി നൽകിയയത്‌.
പ്രധാന വാർത്തകൾ
 Top