26 August Monday

ചികിത്സാ–-കുടംബസഹായത്തിനു പുറമെ വീടും നിർമ്മിച്ചു നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
വടകര
നിർധന കുടംബത്തിന‌് ചികിത്സാ–-കുടുംബ സഹായത്തിനു പുറമെ വീടും നിർമ്മിച്ച‌് നൽകി നാട്ടുകാർ മാതൃകയായി. നടക്കുതാഴ ട്രയിനിങ്ങ‌് സ‌്കൂളിനു സമീപം മേത്താടി രാജീവനും കുടംബത്തിനുമാണ‌് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ–-കുടംബസഹായ കമ്മറ്റി വീടും നിർമ്മിച്ച‌് നൽകിയത‌്. രാജീവനും ഭാര്യ ബിനിജയും ഗുരുതര രോഗം ബാധിച്ച‌് കിടപ്പിലായതോടെയാണ‌് നാട്ടുകാർ ചികിത്സാ സഹായകമ്മറ്റി രൂപീകരിച്ചത‌്. ശരീരം മുഴുവൻ വൃണമാവുന്ന പ്രത്യേകതരം രോഗം ബാധിച്ച‌് രാജീവനും, ബ്രെയിൻ ട്യൂമർ ബാധിച്ച‌് ഭാര്യ ബിനിജയും ചികിത്സയിലായതൊടെ രണ്ടു കുട്ടികൾ അടങ്ങിയ കുടുംബം നിരാലമ്പരാവുകയായിരുന്നു. സുമനസുകൾ കൈകോർത്തതോടെ വാസയോഗ്യമായ വീട‌് ഇല്ലാതിരുന്ന കുടംബത്തിന‌് വീടെന്ന സ്വപ‌്നവും യാഥാർഥ്യമായി. മന്ത്രി ടി പി രാമകൃഷ‌്ണൻ കുടംബത്തിന‌് താക്കോൽ കൈമാറി. കെ പി ബാലൻ അധ്യക്ഷനായി. എം രാജൻ റിപ്പോർട്ട‌് അവതരിപ്പിച്ചു.  കൗൺസിലർ പി വത്സലൻ, പുറന്തോടത്ത‌് സുകുമാരൻ, എടയത്ത‌് ശ്രീധരൻ, പി സോമശേഖരൻ, നളിനാക്ഷൻ, കെ ടി കെ അജിത്ത‌്, അബ‌്ദുൾ നാസർ എന്നിവർ സംസാരിച്ചു. പി കെ ശശി സ്വാഗതവും കെ പ്രേമരാജൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top