26 August Monday

ഇലക‌്ട്രിക്ക‌് പോസ‌്റ്റുകൾക്ക‌് അധിക വാടക; കേബിർ ഓപ്പറേറ്റർമാർ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

 

വടകര
ഇലക‌്ട്രിക് പോസ‌്റ്റുകളിൽ കേബിൾ വലിക്കുന്നതിന‌് കെഎസ‌്ഇബി അധിക തുക ഈടാക്കുന്നതിനാൽ കേബിൾ ടിവി ഓപ്പറേറ്റർമാർ പ്രതിസന്ധിയിലാണെന്ന‌് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2008 മുതൽ 2018 വരെ ഇലക‌്ട്രിക്ക‌് പോസ‌്റ്റുകളിൽ കേബിൾ വലിക്കുന്നതിന‌് കെഎസ‌്ഇബിയുമായി എഗ്രിമെന്റ‌് ഉണ്ടായിരുന്നു. എന്നാൽ കെഎസ‌്ഇബി സേഫ‌്റ്റിയുടെ ഭാഗമായി യോഗം വിളിച്ചു ചേർക്കുകയും സംയുക്ത പരിശോധന നടത്തി കണ്ടെത്തിയ പോസ‌്റ്റുകൾക്ക‌് മുൻകാല പ്രാബല്യത്തോടെ ഭീമമായ തുക അടക്കണമെന്ന‌് അറിയിച്ചിരിക്കുകയാണ‌്. 
ജിഎസ‌്ടിയും ഫൈനും ഉൾപ്പെടെ ലക്ഷങ്ങളുടെ ബില്ലാണ‌് ഓരോ ഓപ്പറേറ്റർമാർക്കും നൽകിയതെന്നും ഭാരവാഹികൾ പറഞ്ഞു. അത്യാവശ്യ പോസ‌്റ്റുകൾ നിലനിർത്താൻ തയ്യാറാണെന്ന‌് അറിയിച്ചിട്ടും കേബിൾ അഴിച്ചുമാറ്റുമെന്ന നിലപാടാണ‌് കെഎസ‌്ഇബി സ്വീകരിക്കുന്നത‌്. കേബിൾ ഓപ്പറേറ്റർമാരെ സംരക്ഷിക്കാൻ കെഎസ‌്ഇബിയുടെ ഭാഗത്തു നിന്നും നടപടിയുണ്ടാവണമെന്നും ഭാരവാഹികൾ പറഞ്ഞു. 
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ‌് പി എൻ സുഗേഷ‌്, സെക്രട്ടറി ടി കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top