03 October Tuesday

മാവൂർറോഡിൽ ബസ്‌ ജീവനക്കാരും ബൈക്ക് യാത്രികരും സംഘർഷം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

മാവൂർറോഡിൽ ബൈക്ക് യാത്രികരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷം

കോഴിക്കോട് 
ബസ് ദേഹത്ത് ഇടിക്കാൻ വന്നതിനെച്ചൊല്ലി  ബൈക്ക് യാത്രികരായ യുവാക്കളും ജീവനക്കാരും തമ്മിൽ സംഘർഷം. ഇതിനിടെ ബസ്സിന്റെ ചില്ല് തകർന്നു. തിങ്കൾ രാത്രി 7.30 ഓടെ മാവൂർറോഡിലാണ് സംഭവം. സി​ഗ്നൽ കാത്തിരിക്കുന്ന ബൈക്ക് യാത്രികർക്കുനേരെ ട്രാക്ക് തെറ്റിച്ചെത്തിയ കുറ്റ്യാടി റൂട്ടിലെ അജ്‌വ ബസ് ഇടിക്കാൻ ശ്രമിച്ചതാണ്‌ തർക്കത്തിന്‌ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വേങ്ങേരി സ്വദേശികളാണ് യുവാക്കൾ. ഇതിലൊരാളുടെ അച്ഛൻ ന​ഗരത്തിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അങ്ങോട്ട്‌ പോകുംവഴിയാണ് സംഭവം. യുവാക്കൾ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top