മുക്കം
കാരശേരി പഞ്ചായത്തിലെ അങ്കണവാടി വർക്കർ, - ഹെൽപ്പർ തസ്തികകളിലേക്കുള്ള അഭിമുഖം പ്രഹസനമാക്കിയതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ അഭിമുഖം തടഞ്ഞു. ഭരണസമിതി അറിയാതെ യുഡിഎഫ് നേതാക്കളെമാത്രം ഉൾപ്പെടുത്തി നടത്തുന്ന അഭിമുഖം പണം വാങ്ങി പിൻവാതിൽ നിയമനം നടത്താൻ ഉദ്യോഗാർഥികളെ വിളിച്ചുവരുത്തി അപമാനിക്കുകയാണെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.
രണ്ടുമാസംമുമ്പ് ഇന്റർവ്യൂ ബോർഡ് എന്ന പേരിൽ യുഡിഎഫ്‌കാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് നിയമിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു.
ഇത്തരം നിയമന അഴിമതിക്ക് സിഡിപിഒ കൂട്ടുനിൽക്കുകയാണ്.
നിയമപ്രകാരം ഇന്റർവ്യൂ ബോർഡ് രൂപീകരിച്ച് അഭിമുഖം നടത്തണം. രാഷ്ട്രീയ നാടകത്തിന് കൂട്ടുനിന്ന സിഡിപിഒ യെ സസ്പെൻഡ് ചെയ്യണമന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
പ്രതിഷേധിച്ച എൽഡിഎഫ് അംഗങ്ങളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..