04 July Saturday

നാദാപുരത്ത് അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

നാദാപുരം 

മത്സ്യക്കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാദാപുരം മേഖല അതീവ ജാഗ്രതയിൽ. കണ്ടെയിൻമെന്റ് സോണുകളയായി പ്രഖ്യാപിച്ച തൂണേരി, നാദാപുരം, വളയം, പുറമേരി പഞ്ചായത്തുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. പെരിങ്ങത്തൂർ പാലവും പാറക്കടവ് പാലവും അടച്ചു. പ്രധാന റോഡുകളിലെ യാത്ര പൊലീസ് നിയന്ത്രിച്ചു. അവശ്യ സർവീസ്, ആശുപത്രി വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. പല റോഡുകളും ബാരിക്കേഡുകൾവച്ച് അടച്ചു. ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ പൊലീസ് പ്രത്യക നിരീക്ഷണം ഏർപ്പെടുത്തി. 

കണ്ടെയിൻമെന്റ് സോണിലെ മുഴുവൻ മത്സ്യമാർക്കറ്റുകളും അടച്ചു. മെഡിക്കൽ ഷോപ്പുകളും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമാണ് പ്രവർത്തിക്കുന്നത്. തൂണേരി പഞ്ചായത്തിലെ കോവിഡ് രോഗിയുടെ വീട് നിൽക്കുന്ന വാർഡിലും സമീപ വാർഡുകളിലും പഞ്ചായത്തും ആരോഗ്യ വകുപ്പും അടിയന്തര യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കലക്ടറുടെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഐ എൻ സുനിൽകുമാർ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top