ഒഞ്ചിയം
സ്ത്രീയെന്ന വ്യാജേനെ മൊബൈലിൽ ചാറ്റ് ചെയ്‌തശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഒളവിലം പള്ളിക്കുനി സ്വദേശി വരയാലിൽ വി പി ജംഷീദ് ആണ് ചോമ്പാല പൊലീസിന്റെ പിടിയിലായത്. തില്ലങ്കേരി സ്വദേശിയായ പരാതിക്കാരനെ സ്‌ത്രീ ശബ്ദത്തിൽ നിരന്തരം ചാറ്റ് ചെയ്ത് വിശ്വാസ്യത ഉറപ്പാക്കിയാണ് തട്ടിപ്പ് നടത്തിയത്.
തന്റെ ഭാര്യയുമായി നിരന്തരം ചാറ്റുചെയ്‌തെന്ന് പറഞ്ഞ് തില്ലങ്കേരി സ്വദേശിയെ ഇയാൾ ഭീഷണിപ്പെടുത്തി. ഭാര്യയുടെയും ഭർത്താവിന്റെയും ശബ്ദം ജംഷീദിന്റേത് തന്നെയായിരുന്നു.
പിന്നീട് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിളിച്ചുവരുത്തി ഒഴിഞ്ഞ സ്ഥലത്തുനിന്ന് 61,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.
ഇതോടെയാണ് തില്ലങ്കേരി സ്വദേശി പരാതിനൽകിയത്.
ഇത്തരത്തിൽ മറ്റുള്ളവരെ വഞ്ചിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വടകര മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..