26 May Tuesday

ഇവർ പുതുജീവിതത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
വടകര
കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ തെരുവിൽ കഴിയുന്നവർക്ക് ആശ്വാസമേകി വടകര തണൽ. വടകര ബിഇഎം ഹയർ സെക്കൻഡറിയിൽ താമസിപ്പിച്ചിരിക്കുന്ന ഇവരുടെ മുടിയും, താടിയും വൃത്തിയാക്കി. ഒപ്പം വസ്ത്രങ്ങൾ, പുതപ്പ്‌, സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയും നൽകി.
കഴിഞ്ഞ ദിവസമാണ് ജില്ലാ ഭരണ സംവിധാനത്തിന്റെ നിർദേശ പ്രകാരം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ തെരുവിൽ കഴിയുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. വിവിധ സന്നദ്ധ സംഘടനകൾ ഇവർക്ക് ഭക്ഷണം 
 നൽകുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം പേരാണ് ക്യാമ്പിലുള്ളത്. ടി ഐ നാസർ, രാജൻ പുതുപ്പണം, പി കെ സി അഫ്സൽ എന്നിവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top