29 March Wednesday
കൃഷി, ഭൂമി, പുതുകേരളം

സമരഭൂമികയേകി റെഡ്‌ സെല്യൂട്ട്‌

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023

കെഎസ്‌കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥക്ക്‌ കൊയിലാണ്ടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ലീഡർ എം ചന്ദ്രൻ സംസാരിക്കുന്നു

കോഴിക്കോട്‌
കെഎസ്‌കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥക്ക്‌ ജില്ലയിൽ വരവേൽപ്പ്‌. ‘കൃഷി, ഭൂമി, പുതുകേരളം’ മുദ്രാവാക്യമുയർത്തി സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ഞായറാഴ്‌ച പേരാമ്പ്രയിൽ പര്യടനം തുടങ്ങിയ ജാഥ കല്ലാച്ചി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കോഴിക്കോട് കടപ്പുറത്ത്‌ സമാപിച്ചു. സ്‌ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന്‌ കർഷകത്തൊഴിലാളികൾ സ്വീകരണകേന്ദ്രങ്ങളിലെത്തി. മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. യൂണിയൻ കമ്മിറ്റികളും വിവിധ സംഘടനകളും ഹാരാർപ്പണം നടത്തി. കലാപരിപാടികളും അരങ്ങേറി.
പേരാമ്പ്രയിലെ ടൗൺഹാൾ പരിസരത്തായിരുന്ന ആദ്യ സ്വീകരണം. സ്വാഗതസംഘം ചെയർമാൻ കെ കുഞ്ഞമ്മത് അധ്യക്ഷനായി. കൺവീനർ എൻ എം ദാമോദരൻ സ്വാഗതവും മേയലാട്ട് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കല്ലാച്ചിയിൽ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി സി എച്ച് മോഹനൻ അധ്യക്ഷനായി. കെ കെ ദിനേശൻ പുറമേരി സ്വാഗതം പറഞ്ഞു. 
വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്‌ നടന്ന സ്വീകരണത്തിൽ സംഘാടകസമിതി ചെയർമാൻ ടി പി ഗോപാലൻ അധ്യക്ഷനായി. പി പി ബാലൻ സ്വാഗതവും പി കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കൊയിലാണ്ടിയിൽ സംസ്ഥാന കമ്മിറ്റിയംഗം പി ബാബുരാജ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ സി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കോഴിക്കോട്‌ കടപ്പുറത്ത്‌ സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. കെ എം ഗണേശൻ അധ്യക്ഷനായി. ടി പ്രദീപ്‌കുമാർ സ്വാഗതം പറഞ്ഞു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ എൻ ചന്ദ്രൻ, ഡെപ്യൂട്ടി ലീഡർ ലളിത ബാലൻ, മാനേജർ സി ബി ദേവദർശൻ, വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്മണൻ, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ആർ പി ഭാസ്‌കരൻ, ട്രഷറർ ടി കെ കുഞ്ഞിരാമൻ, സംസ്ഥാന കമ്മിറ്റിയംഗം സി ബാലൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ, കാനത്തിൽ ജമീല എംഎൽഎ, പി വിശ്വൻ തുടങ്ങിയവർ ജാഥയെ സ്വീകരിക്കാനെത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top