കോഴിക്കോട്
61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഡിസംബർ 11ന് തുറക്കും. ജനുവരി മൂന്ന് മുതൽ എഴ് വരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന കലാമേള പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചും ലഹരിമുക്ത സന്ദേശം ഉൾക്കൊള്ളിച്ചുമാവും നടത്തുക. നഗരത്തിൽ 26 വേദികൾ ഒരുക്കും. സംഘാടകസമിതി യോഗത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞമ്മദ്കുട്ടി, ലിന്റോ ജോസഫ്, കെ എം സച്ചിൻ ദേവ്, കെ കെ രമ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) സി എ സന്തോഷ്, സിറ്റി പൊലീസ് കമീഷണർ എ അക്ബർ, ഡിഡിഇ മനോജ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..