22 January Saturday

ബാലുശേരി – കോഴിക്കോട് റോഡ്‌ വികസനം ഉടൻ നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കെ എം രാധാകൃഷ്ണൻ

കക്കോടി 
ബാലുശേരി –- കോഴിക്കോട് റോഡിന്റെ  വികസനം ഉടൻ  പൂർത്തിയാക്കി ഗാതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്ന്‌ സിപിഐ എം കക്കോടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.  
എൻ രമേശൻ, എം രാജേന്ദ്രൻ എന്നിവർ പ്രമേയങ്ങൾ  അവതരിപ്പിച്ചു. സുജ അശോകൻ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പൊതുചർച്ചയ്ക്ക്‌ ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം മെഹബൂബ്‌, മാമ്പറ്റ ശ്രീധരൻ, സി ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രൻ, ടി വി നിർമലൻ എന്നിവർ പങ്കെടുത്തു.  
പൊതുസമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗം മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ, ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
കെ എം രാധാകൃഷ്ണൻ 
കക്കോടി ഏരിയാ സെക്രട്ടറി
കക്കോടി 
സിപിഐ എം കക്കോടി ഏരിയാ സെക്രട്ടറിയായി കെ എം രാധാകൃഷ്ണനെ സമ്മേളനം തെരഞ്ഞെടുത്തു. കെ എം രാധാകൃഷ്ണൻ, എൻ രാജേഷ്‌, വി മുകുന്ദൻ, ടി കെ സോമനാഥൻ, പി എം ധർമരാജൻ,  വി ബാബു, പി അപ്പുക്കുട്ടൻ, സുജ അശോകൻ,  സി എം ഷാജി,  പി കെ ഇ ചന്ദ്രൻ, വി കെ കിരൺരാജ്‌,  ഇ ശശീന്ദ്രൻ, എൻ രമേശൻ, എ പി നസ്തർ, യു പി ശശീന്ദ്രൻ, കെ പ്രേംരാജ്‌, പി അനിൽകുമാർ, വി സി ഷനോജ്‌, ഇ അനൂപ്‌, കെ വി മുരളീധരൻ, ടി റസിയ എന്നിവരാണ്‌ ഏരിയാ കമ്മിറ്റി അംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top