24 November Tuesday

വീഴാറായി നഗരം വില്ലേജ് ഓഫീസ്

സ്വന്തം ലേഖകൻUpdated: Thursday Oct 29, 2020
 
കോഴിക്കോട്
യുഡിഎഫ്‌ ഭരണത്തിന്റെ അവസാന കാലത്ത്‌ പുതുക്കിപ്പണിത നഗരം വില്ലേജ് ഓഫീസ്‌ തകർച്ചയുടെ വക്കിൽ. ബീമുകൾ ഇളകിയും സിമന്റ്‌ അടർന്നും ഇടിഞ്ഞുവീഴാറായ  ഓഫീസിലെ ആറ് ജീവനക്കാരും അത്യാവശ്യ സേവനത്തിനെത്തുന്ന ജനങ്ങളും ഭീതിയിലാണ്‌.  ഉമ്മൻചാണ്ടി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ്  2015 ജൂൺ 19ന് എം കെ മുനീർ മന്ത്രിയായിരിക്കെ എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവിട്ട് പുതുക്കിപ്പണിത് സ്‌മാർട്ട് വില്ലേജാക്കി ഉദ്ഘാടനം നടത്തിയത്. അന്നത്തെ റവന്യൂ മന്ത്രി അടൂർ പ്രകാശാണ് ഉദ്ഘാടനം നിർവഹിച്ചത്. മൺകട്ട പടവ് ചെയ്‌ത കെട്ടിടത്തിൽ സിമന്റ്‌ തേച്ചുമിനുക്കുകയായിരുന്നു. ഒരു വർഷം കഴിയും മുമ്പേ പൊളിയാൻ തുടങ്ങി. 
നഗരത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സൂക്ഷിക്കുന്ന വില്ലേജ് ഓഫീസിന്റെ കെട്ടിടമാണിത്‌. പില്ലറുകൾപോലും  ഒടിഞ്ഞിരിക്കുകയാണ്. ചുമരുകൾ വിണ്ടുകീറി, ഒരു ഭാഗത്തെ സിമന്റ് മുഴുവനായും അടർന്നുവീണിട്ടുണ്ട്. ശുചിമുറിപോലും ഉപയോഗശൂന്യമായി. നിർമാണത്തിൽ അഴിമതി നടന്നതായി ആക്ഷേപമുണ്ട്‌. മറ്റൊരു സ്ഥലത്തേക്ക് ജീവനക്കാരെ താൽക്കാലികമായി മാറ്റാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും സൂചനയുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top