24 November Tuesday

പെട്രോൾ പമ്പ്‌ ജീവനക്കാരന്റെ കണ്ണിൽ മണലിട്ട്‌ 32,000 രൂപ തട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
കോഴിക്കോട്
പെട്രോൾ പമ്പിലെ ജീവനക്കാരന്റെ കണ്ണിൽ മണലെറിഞ്ഞ് പണം കവർന്നു. നടക്കാവ് ഗേൾസ് സ്‌കൂളിന് മുന്നിലുള്ള പമ്പിലാണ് ബുധനാഴ്​ച പുലർച്ചെ മൂന്നരയോടെ കവർച്ച നടന്നത്. ബൈക്കിലെത്തിയ യുവാക്കളിലൊരാൾ ഇറങ്ങി വന്ന്‌ ജീവനക്കാരന്റെ കണ്ണിൽ മണ്ണെറിഞ്ഞു. കൈയിലുണ്ടായിരുന്ന ബാഗ്‌ ‌ തട്ടിപ്പറിച്ച്‌ ബൈക്കിൽ രക്ഷപ്പെട്ടു. 32,000 രൂപയാണ്‌ നഷ്ടമായത്‌.
കവർച്ചയുടെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ നിരീക്ഷണ ക്യാമറയിലുണ്ട്‌. മാസ്​കും തൊപ്പിയും ധരിച്ചിരുന്നതിനാൽ പണം പിടിച്ചുപറിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. നടക്കാവ് സിഐ ബിശ്വാസിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. പെട്രോൾ പമ്പിന് സമീപത്തുള്ള സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ്‌ ശേഖരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top