02 December Friday

സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

സിഐടിയു ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
പി ആർ സോമൻ നഗർ (മെഹഫിൽ ഓഡിറ്റോറിയം കുറ്റ്യാടി) 
വർഗീയതക്കെതിരെ വർഗഐക്യം ശക്തിപ്പെടുത്തുമെന്ന്‌ പ്രഖ്യാപിച്ച്‌  സിഐടിയു ജില്ലാ സമ്മേളനത്തിന്‌ മലയോര നഗരിയിൽ ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്‌തു.  
ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ദാസൻ കണക്കും പി കെ പ്രേമനാഥ്‌ രക്തസാക്ഷി പ്രമേയവും പി കെ സന്തോഷ്‌ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എ എം റഷീദ്‌ സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ്‌പ്രസിഡന്റുമാരായ എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കൂട്ടായി ബഷീർ, സംസ്ഥാന സെക്രട്ടറിമാരായ കെ പി സഹദേവൻ, ടി കെ രാജൻ, പി പി പ്രേമ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. വ്യാഴാഴ്‌ച സമാപിക്കും. വിവിധ സബ്‌കമ്മറ്റികൾ: മിനുട്‌സ്‌: പി സി സുരേഷ്‌, എം വി സദാനന്ദൻ, എ ബിന്ദു, പി കെ പ്രമോദ്‌, കെ ഷീബ. പ്രമേയം: കെ കെ മമ്മു, ടി വിശ്വനാഥൻ, അനൂപ്‌, സുനിത, വി കെ മോഹൻദാസ്‌, ഫൈസൽ, കെ വി പ്രമോദ്‌. ക്രഡൻഷ്യൽ: എം ധർമജൻ, പി ബാബു, ടി രാധാഗോപി, കെ ഭഗീരഥി, സുധീർ, ബി വിജയൻ, ജി ലാൽ, ടി ലീല. രജിസ്‌ട്രേഷൻ: വി കെ വിനു, എം കെ ശശി, പരാണ്ടി മനോജ്‌, എ കെ നാരായണി, വേണു കക്കട്ടിൽ, സി സി രതീഷ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top