നാദാപുരം
റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ‘യോദ്ധാവ്’പദ്ധതിക്ക് തുടക്കം. ഇതിന്റെ ഭാഗമായി കുറ്റ്യാടി മുതൽ നാദാപുരംവരെ സൈക്കിൾ റാലി നടത്തി. കുറ്റ്യാടി ബസ് സ്റ്റാൻഡ് പരിസരത്ത് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു. സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് ജില്ലാ റൂറൽ പൊലീസ് മേധാവി ആർ കറുപ്പസാമിയും എംഎൽഎയും ചേർന്ന് നിർവഹിച്ചു. കോഴിക്കോട് റൂറൽ ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്‌പി കെ എസ് ഷാജി ബോധവൽക്കരണ സന്ദേശവും നാദാപുരം ഡിവൈഎസ്‌പി ലതീഷ് ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. മൊകേരി ഗവ.കോളജ്, ഹൈടെക് കോളജ് കല്ലാച്ചി, വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, ക്ലബുകളായ എക്കോവ് പെഡലേഴ്‌സ് കല്ലാച്ചി, സൈക്ലോ കുറ്റ്യാടി, വിവിലേഴ്‌സ് ഒഞ്ചിയം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കല്ലാച്ചി ഗവ.ഹൈസ്കൂൾ, പേരോട് ഹൈസ്കൂൾ എന്നിവിടങ്ങളിലെ എസ്‌പിസി കേഡറ്റുകളും വ്യാപാരി വ്യവസായി പ്രതിനിധികളും കൂട്ടയോട്ടമായി സൈക്കിൾ റാലിക്കൊപ്പം അണിചേർന്നു.
നാദാപുരം ബസ്‌സ്റ്റാൻഡ് പരിസരത്ത് നടന്ന സമാപനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനംചെയ്തു. അബ്ബാസ് കണക്കൻ, നാസർ, കലാകാരൻ സുനിൽ കോട്ടേമ്പ്രം, ഇ വി ഫായിസ് അലി, എ അജീഷ്, ഇ കെ ഷിജു ,ആർ എൻ പ്രശാന്ത്, അനീഷ് വടക്കേടത്ത്, ഷാനവാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..