31 October Saturday

ട്രെയിൻ യാത്രക്ക്‌ സാധാരണ ടിക്കറ്റുകൾ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
വടകര
വടകര സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾക്ക് സാധാരണ ടിക്കറ്റ് നൽകണമെന്ന് റെയിൽവേ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. മലബാർ മേഖലയിലൂടെ ഓടാൻ തീരുമാനിച്ച മംഗലാപുരം ചെന്നൈ സ്പെഷ്യൽ ട്രെയിനാണ് ഞായറാഴ്ച രാത്രി  വടകര സ്റ്റേഷനിലെത്തുന്നത്. റിസർവേഷൻ ഉള്ളവർക്ക്‌ മാത്രമേ യാത്രയ്‌ക്ക്‌ അനുമതിയുള്ളൂ. കോവിഡ് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ സാധാരണ ടിക്കറ്റ് നൽകുകയും കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ യാത്രക്കാർക്കുള്ള  സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. മറ്റ് ട്രെയിനുകളും മലബാർ മേഖലയിൽ ഓടിക്കാൻ സംസ്ഥാന- കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മലബാർ റെയിൽവേ യൂസേഴ്സ് ഫോറം സെക്രട്ടറി മണലിൽ മോഹനനും പ്രസിഡന്റ്‌ എ പി പ്രേമാനന്ദനും  നിവേദനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top