28 September Tuesday

നൊച്ചാട്‌ കോഴിമാലിന്യം ശേഖരിക്കാൻ സൗകര്യം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

നൊച്ചാട് പഞ്ചായത്തിൽ കോഴിമാലിന്യ ശേഖരണ പദ്ധതി പ്രസിഡന്റ്‌ 
പി എൻ ശാരദ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര
നൊച്ചാട് പഞ്ചായത്തിൽ കോഴി മാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനം. പഞ്ചായത്തിലെ മുഴുവൻ കോഴിക്കടകളും ബന്ധിപ്പിച്ച്‌ ഫ്രഷ്‌ ഓർഗാനിക്‌ പ്രോഡക്ടുമായി   ചേർന്നാണ്‌  സൗകര്യമൊരുക്കിയത്.  കോഴിക്കടകളിലെ മാലിന്യം ഫ്രഷ് കട്ട് ഏജൻസി ശേഖരിക്കും. ഇതുസംബന്ധിച്ച്‌ പഞ്ചായത്ത്‌  അധികൃതരും  ഏജൻസി പ്രതിനിധികളും തമ്മിൽ കരാറുണ്ടാക്കി. മാലിന്യം സൂക്ഷിക്കാൻ എല്ലാ കടകളിലും എജൻസി ഫ്രീസർ നൽകി.   ചാലിക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ്‌  പി എൻ ശാരദ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിജി കൊട്ടാരക്കൽ, ബിന്ദു അമ്പാളി, ഏജൻസി പ്രതിനിധി യൂജീൻ ജോൺസൺ, അശ്വന്ത് മലയിൽ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top