28 September Tuesday

കോവിഡ് പ്രതിരോധം താളം തെറ്റുന്നു; -ഡിവൈഎഫ്ഐ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
കുറ്റ്യാടി 
വേളം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പിഴവുകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസിനു മുന്നിൽ  ധർണ നടത്തി. കോവിഡ് രോഗികൾ  കൂടിവരുന്ന സാഹചര്യത്തിലും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ  നടക്കുന്നില്ല. ഡിസിസി അടച്ചിട്ടിരിക്കുകയാണ്.  
വീടുകളിൽ ഹോം ക്വാറന്റൈൻ സൗകര്യമില്ലാത്ത രോഗികൾ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. പഞ്ചായത്ത് നിലവിൽ  ഡി കാറ്റഗറിയിലാണ്. അതുകൊണ്ടുതന്നെ വ്യാപാരികളും  പ്രയാസം അനുഭവിക്കുന്നുണ്ട്. കോവിഡ് രോഗികളെയും സമ്പർക്കത്തിലുള്ളവരെയും  ടെസ്റ്റിനും ഹോസ്പിറ്റൽ ആവശ്യത്തിനും കൊണ്ടുപോകുന്നതിന് പഞ്ചായത്തിന്റെ   വാഹന സൗകര്യം ഇല്ല.   ആർആർടി വളന്റിയർമാർക്ക് ആവശ്യമായ  ഉപകരണങ്ങളും ലഭിക്കുന്നില്ല.   
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ വേളം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്കും ഭരണസമിതിക്കും  നിവേദനം സമർപ്പിച്ചിരുന്നു. 
ധർണ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു. നവജേഷ് അധ്യക്ഷനായി. എം സബീഷ്, പി എസ്‌ അശ്വന്ത്, അഞ്ജു ശ്രീധർ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top