18 September Saturday

ഡൗണ്‍ സിന്‍ഡ്രോം ഫെഡറേഷൻ ഓഫ് കേരള 
നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
കോഴിക്കോട്‌
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡൗൺ സിൻഡ്രോം ഫെഡറേഷൻ ഓഫ് കേരള  മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പ്രൊഫ.  ആർ ബിന്ദു,   പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ എന്നിവർക്ക്‌ നിവേദനം നൽകി.  പ്രസിഡന്റ് നാസർ ബാബു,  ചീഫ് പാട്രൺ ഡോ. ഷാജി ജോൺ, തോമസ് ജോൺ,  ജന. സെക്രട്ടറി നിൻസി ജോസഫ് എന്നിവരാണ് നിവേദനം നൽകിയത്.   കുടുംബങ്ങളുടെ  റേഷൻ കാർഡിന്റെ മാനദണ്ഡം പുനഃപരിശോധിക്കണം, ബിപിഎൽ  പരിധിയിൽ നിന്ന് ഒഴിവാക്കരുത്‌, മെഡിക്കൽ  ക്യാമ്പുകൾ  പുനഃസ്ഥാപിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top