19 August Friday

ബഷീർ സ്ക്വയർ സമർപ്പണം ജൂലൈ മൂന്നിന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
മുക്കം
ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി നാഷണൽ സർവീസ് സ്കീം നിർമിച്ച ബഷീർ സ്ക്വയർ ഞായറാഴ്ച സമർപ്പിക്കും. രാവിലെ 10ന്  ബഷീറിന്റെ മകൾ ഷാഹിന ബഷീർ ഉദ്ഘാടനംചെയ്യും. ബഷീറിന്റെ ഓർമകളുടെ ഇടം എന്ന നിലയിലാണ് സ്ക്വയർ രൂപകൽപ്പന. 
ബഷീറിന് ഇഷ്ടപ്പെട്ട മാങ്കോസ്റ്റിൻ മരങ്ങളും ചാമ്പ മരവും സ്ക്വയറിലുണ്ട്. 
ഷാഹിന ബഷീർ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഈ സ്കൂളിലായിരുന്നു.
ബഷീറിന്റെ ചിത്രവും കഥാപാത്രങ്ങളുടെ ചിത്രങ്ങളും  വരച്ചിരിക്കുന്നത് പ്രദേശത്തെ ചിത്രകാരന്മാരായ പ്രണവം ബാബു, വിനു കൈപ്പട എന്നിവരാണ്. ബഷീർ സ്ക്വയറിൽ സ്ഥാപിക്കുന്ന ഫലകത്തിലെ ബഷീറിന്റെ ചിത്രം വരച്ചത് സ്കൂളിലെ അറബി അധ്യാപകൻ ഡോ. വി അബ്ദുൽ ജലീലാണ്. 
പൂർവ വിദ്യാർഥി മുർഷാദ് കാരാട്ടാണ് ബഷീർ സ്ക്വയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top